ഉഡുപ്പി: ഉഡുപ്പിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി കീർത്തനയാണു മരിച്ചത്.
ഉഡുപ്പിയിലെ കിന്നിമുൾക്കിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ കുട്ടിയെ എടുത്തുകൊണ്ട് വീടിനടുത്തുള്ള കിണറ്റിൽനിന്നു വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റിൽ വീഴുകയിരുന്നു.
അമ്മ ഉടൻ തന്നെ കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഉഡുപ്പി സിറ്റി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.